രൂപതാ വൈദികരുടെ രണ്ടാമത് ദേശീയ കോണ്‍ഗ്രസ് വേളാങ്കണ്ണിയില്‍

വേളാങ്കണ്ണി: കോണ്‍ഫ്രന്‍സ് ഓഫ് ദ ഡയസീഷ്യന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ രൂപതാ വൈദികരുടെ രണ്ടാമത് ദേശീയ സമ്മേളനം വേളാങ്കണ്ണിയില്‍ നടക്കും.

2020 ജനുവരി 28 മുതല്‍ 31 വരെയാണ് സമ്മേളനം. പൗരോഹിത്യത്തിന്റെ സന്തോഷം എന്നതാണ് സമ്മേളന വിഷയം. സിസിബിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യപ്രഭാഷകനായിരിക്കും. നിരവധി മെത്രാന്മാരും ആര്‍ച്ച് ബിഷപ്പുമാരും സമ്മേളനത്തില്‍ പങ്കെടുക്കും.

ഓരോ രൂപതയില്‍ നിന്നും പതിനഞ്ചിനും ഇരുപതിനും ഇടയ്ക്കുള്ള എണ്ണം വൈദികരായിരിക്കും പങ്കെടുക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.