നവവൈദികര്‍ക്ക് റോഡപകടത്തില്‍ ഗുരുതര പരിക്ക്

ന്യൂഡല്‍ഹി: വീടുവെഞ്ചിരിപ്പിന് പോയ നവവൈദികരുടെ ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചു. രണ്ടുപേരും ഗുരുതരാവസ്ഥയില്‍. വിജയവാഡയിലാണ് സംഭവം. ഫാ. സമ്പത്തും ഫാ. ശേഖറുമാണ് അപകടത്തില്‍ പെട്ടത്.. മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ദ സാലസ് സന്യാസസമൂഹാംഗങ്ങളാണ്. ഫാ. സമ്പത്തിന്റെ പൗരോഹിത്യസ്വീകരണം ഏപ്രില്‍ 8 നും ഫാ. ശേഖറിന്റേത് അതിന് 16 ദിവസങ്ങള്‍ക്ക് ശേഷവുമായിരുന്നു.

വിജയവാഡ രൂപതയിലെ ന്യുന ഇടവകയില്‍ അസിസ്റ്റന്റ് വികാരിമാരായി സേവനം ചെയ്യുകയായിരുന്നു ഇരുവരും. വിജയവാഡ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വൈദികരില്‍ ഫാ. സമ്പത്തിന്റെ നില ഗുരുതരമാണ്. വൈദികരുടെ സൗഖ്യത്തിന് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.