പ്രധാനമന്ത്രി- കര്‍ദിനാള്‍ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ മൂന്ന് കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയിലെ കര്‍ദിനാളുമായ ഡോ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്‌കാതോലിക്കാ ബാവ എന്നിവരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും കത്തോലിക്കാ സഭയുടെ വിവിധ ആവശ്യങ്ങളും കൂട്ടായി പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു.

രാഷ്ട്രീയത്തിന് അതീതമായ കാര്യങ്ങളാകും ചര്‍ച്ച ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനം, മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേരിടുന്ന തടസങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.