അബോര്‍ഷന്‍ അനുകൂലികള്‍ക്ക് ദിവ്യകാരുണ്യം നല്കരുതെന്ന നിലപാടുമായി കൂടുതല്‍ മെത്രാന്മാര്‍ രംഗത്ത്

വാഷിംങ്ടണ്‍:മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന ദിവ്യകാരുണ്യ നവീകരണത്തിന് അമേരിക്കയില്‍ തുടക്കം കുറിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരായ കത്തോലിക്കാ സഭാംഗങ്ങളുടെ വിശ്വാസ ജീവിതത്തിന്റെ സമഗ്രത ചോദ്യം ചെയ്യപ്പെടുന്നു.പേരില്‍ മാത്രം കത്തോലിക്കാവിശ്വാസികളായിരിക്കുകയും എന്നാല്‍ കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ് ഇതിന്റെ പരിധിയില്‍ പെടുന്നത്.

സാന്‍ഫ്രാന്‍സിസ്‌ക്കോ ആര്‍ച്ച് ബിഷപ് സാല്‍വത്തോരെ കോര്‍ഡിലിയോണാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി ആദ്യം രംഗത്ത് വന്നത്. യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് ദിവ്യകാരുണ്യം നിഷേധിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്.കത്തോലിക്കാവിശ്വാസിയായിരിക്കുകയുംഎന്നാല്‍ നിയമപരമായ അബോര്‍ഷന് പിന്തുണ നല്കുകയും ചെയ്യുന്ന വ്യക്തിയാണ് നാന്‍സി.

ഇത്തരമൊരാള്‍ക്ക് ദിവ്യകാരുണ്യം നല്കരുതെന്ന നിലപാടായിരുന്നു ആര്‍ച്ച് ബിഷപ്പിന്റേത്. ഇപ്പോഴിതാ ആര്‍ച്ച് ബിഷപ്പിന്റെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൂടുതല്‍ മെത്രാന്മാര്‍ രംഗത്ത് വന്നിരിക്കുകയാണ്. അര്‍ലിംങ്ടണ്‍, കോളറോഡോ, സാന്‍ഫ്രാന്‍സിസ്‌ക്കോ, തുടങ്ങിയ രൂപതകളിലെ ഉള്‍പ്പടെ ഇരുപതോളം മെത്രാന്മാരാണ് ജൂണ്‍ 9 ന് ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.