ജീവ സംരക്ഷണ യാത്ര കേരള ജനതയുടെ ഹൃദയങ്ങളിലേക്ക് ….

ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്ന സന്ദേശവുമായി ജൂലായ് രണ്ടിന് കാഞ്ഞങ്ങാട്ടുനിന്നു ആരംഭിച്ച കെ സി ബി സി പ്രൊ ലൈഫു സമിതിയുടെ ജീവ സംരക്ഷണ യാത്ര എത്തിച്ചേർന്ന കേന്ദ്രങ്ങളിൽ നിന്നെല്ലാം വൻ ജനാവലിയുടെയും സഭാ മേലധ്യക്ഷന്മാരുടെയും സ്വികരണങ്ങൾ എറ്റുവാങ്ങിക്കൊണ്ട് കേരള ജനതയുടെ ഹൃദയങ്ങളിലേക്ക് കടന്നിരിക്കുന്നു.
ഭ്രുണഹത്യ, ആത്മഹത്യ, കൊലപാതകം, ദയാവധം, ലഹരിവസ്തുക്കൾ അരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ യാത്രയ്ക്ക് സാബു ജോസ് ( ജനറൽ കോ ഓർഡിനേറ്റർ ) ജെയിംസ് ആഴ്ചങ്ങാടാൻ ( ക്യാപ്റ്റൻ ) നൽകുന്ന സമിതിയാണ് നേതൃത്വം നൽകുന്നത്.
മജിഷ്യൻ ജോയ്‌സ് മുക്കുടം ജീവവിസ്മയം നൽകുന്ന മാജിക്ക് പരിപാടികളിലൂടെ സാമൂഹ്യതിന്മകൾക്ക് എതിരെ സന്ദേശം നൽകിയത് അനേകരെ ആകർഷിക്കുന്നു.. സാബു ജോസ്, ജെയിംസ് ആഴ്ചങ്ങാടാൻ, സിസ്റ്റർ മേരി ജോർജ്, മാർട്ടിൻ ന്യൂ നസ് എന്നിവരുടെ പ്രസംഗങ്ങൾ അനേകം പേർക്ക് പ്രചോദനമാകുന്നു.
മുന്നൂറോളം കേന്ദ്രങ്ങളിൽ ജീവൻ സംരക്ഷണ സന്ദേശങ്ങൾ മാജിക് ഷോകളിലൂടെയും പ്രസംങ്ങങ്ങളിലൂടെയും നൽകിയും പ്രചരിപ്പിച്ചും ജൂലൈ പതിനെട്ടിന് തിരുവനന്തപുരത്തു ഈ യാത്ര സമാപിക്കും എന്ന് ജനറൽ കോർഡിനേറ്റർ സാബു ജോസ് അറിയിച്ചു.
ഇന്നലെ ജീവ സംരക്ഷണ യാത്രയെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്വികരിച്ചു നൽകപ്പെട്ട ചടങ്ങിലെ ഉത്‌ഘാടന പ്രസംഗത്തിൽ ഈ യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അഭിവന്ദ്യ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറയുകയുണ്ടായിമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.