ക്രിസ്തുരൂപവുമായി പ്രദക്ഷിണം നടന്നപ്പോള്‍ ആകാശത്ത് മേഘരൂപനായി ദൈവമുഖം


ക്രിസ്തുരൂപവുമായി പ്രദക്ഷിണം നടന്നപ്പോള്‍ ആകാശത്ത് ദൈവമുഖത്തിന്റെരൂപത്തില്‍ മേഘം. സ്‌പെയ്‌നിലെ സെവില്ലെയില്‍ നടന്ന ഭക്തിപുരസരമായ പ്രദക്ഷിണസമയത്താണ് അത്ഭുതകരമെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ ദൃശ്യം കാണപ്പെട്ടത്.

ജീസസ് ഓഫ് ഗ്രേറ്റ് പവേഴ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം നടന്നപ്പോഴാണ് ഇഗ്നേസിയോ ഫിദെസ് ബാരിയോന്യൂവിയോ എന്ന ചെറുപ്പക്കാരന്‍ ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ നമ്മുടെയൊക്കെ ഹൃദയത്തില്‍ ചിത്രകാരന്മാരിലൂടെ പതിഞ്ഞ ദൈവത്തിന്റെ മുഖം മേഘരൂപത്തില്‍ കണ്ടതും അദ്ദേഹം അത് ക്യാമറയില്‍ പകര്‍ത്തിയതും. തിരിച്ചുപിടിച്ചുനോക്കുമ്പോഴാണ് ചിത്രകാരന്മാര്‍ വരച്ചിട്ടുളള ദൈവരൂപം ഈ മേഘത്തിന് നമുക്ക് കാണാന്‍ സാധിക്കുന്നത്.

മറ്റ് ചിലരുടെ വീഡിയോ ദൃശ്യങ്ങളിലും ദൈവത്തിന്റെ ഈ മുഖം കാണാം. ഈ ചിത്രവും ഫോട്ടോഗ്രാഫറുടെ കമന്റും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.