പ്രോ ലൈഫ് സെന്ററുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണം; അന്വേഷണം ആരംഭിച്ചു

വാഷിംങ്ടണ്‍: അമേരിക്കയിലുടനീളം പ്രോലൈഫ് സെന്ററുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ അബോര്‍ഷന്‍ അനുകൂലികള്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പൊതുജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചു.

പ്രഗ്നന്‍സി റിസോഴ്‌സ് സെന്ററുകള്‍ക്കും ഫെയ്ത്ത് ബേസ്ഡ് ഓര്‍ഗനൈസേഷനുകള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമപരമ്പരയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എല്ലാവിധത്തിലുള്ള ്അക്രമപ്രവര്‍ത്തനങ്ങളെയും ഭീഷണികളെയും ഗൗരവത്തോടെയാണ് കാണുന്നത്. കമ്മ്യൂണിറ്റിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ജാഗരൂകരായിരിക്കും എഫ്ബിഐ നാഷനല്‍ പ്രസ് ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഏതെങ്കിലും സംശയാസ്പദമായ സംഭവങ്ങളെയോ വ്യക്തികളെയോ കണ്ടാല്‍ ഉടനടി വിവരം അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെ വൈറ്റ് ഹൗസ് അപലപിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.