പുതിയ പ്രോലൈഫ് സിനിമ ഈ ആഴ്ച മുതല്‍ അമേരിക്കയിലെ തീയറ്ററുകളില്‍

ബോട്‌സണ്‍: പുതിയ പ്രോലൈഫ് സിനിമ ഇന്നലെ മുതല്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത തീയറ്ററുകളില്‍ പ്രദര്‍ശിപ്പി്ച്ചുതുടങ്ങി. മാറ്റര്‍ ഓഫ് ലൈഫ് എന്നാണ് ചി്ത്രത്തിന്റെ പേര്. ചോസണ്‍, ഏലൈവ് തുടങ്ങിയ സിനിമകളുടെ വിതരണക്കാരായ ഫാന്തം ഇവന്റ്‌സാണ് ഈ ചിത്രത്തിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്.

അമേരിക്കയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ നിമിഷത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. റോബിന്‍സണ്‍ എന്ന 34 കാരിയാണ് ചിത്രത്തിന്റെ സംവിധായക. ഡോക്യുമെന്ററി നിര്‍്മാണത്തിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ്.

ചിത്രം തീയറ്ററില്‍ നിന്ന് പിന്‍വലിച്ചതിന് 30 ദിവസങ്ങള്‍ക്ക്‌ശേഷം വെബ്‌സൈറ്റിലൂടെ കാണാന്‍കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.