പ്രൊട്ടസ്റ്റന്റു പാസ്റ്ററുമൊത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പുറത്താക്കി

ബ്രസീല്‍: പ്രൊട്ടസ്റ്റന്റ് മിനിസ്റ്ററുമൊത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കത്തോലിക്കാ പുരോഹിതനെ രൂപതാധ്യക്ഷന്‍ പുറത്താക്കി. മിഷനറീസ് ഓഫ് സെന്റ് ചാള്‍സ് ബൊറോമിയോ അംഗമായ ഫാ. ജോസ് കാര്‍ലോസ് പെഡ്രിനിയെയാണ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് പാരീഷില്‍ നിന്നും ബിഷപ് വിസെന്റെ കോസ്റ്റ നീക്കം ചെയ്തത്.

കത്തോലിക്കാസഭയുടെ രീതിയനുസരിച്ച് ഇത് അനുവദനീയമല്ലെന്ന് ബിഷപ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പവും വിഭജനവും സൃഷ്ടിച്ച ഈ നടപടിയില്‍ അദ്ദേഹം അവരോട് മാപ്പ് ചോദിക്കുകയും ചെയ്തു.

ഫാ. ജോസ് കാര്‍ലോസ് പാസ്റ്റര്‍ ഫ്രാന്‍സിസ്‌ക്കോ ലെയ്റ്റിയുമൊത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് വിഭൂതി ബുധനാഴ്ചയായിരുന്നു. ഫ്രാന്‍സിസ്‌ക്കോ വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും ദിവ്യകാരുണ്യം സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.