ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കൂ, കോവിഡ് കാലത്തും സുരക്ഷിതരായി കഴിയാം

കര്‍ത്താവിനെ ഇടയനായി ഏറ്റുപറയുകയും അവിടുന്ന് നല്കുന്ന സമൃദ്ധിയില്‍ തനിക്കൊരു കുറവുമില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണല്ലോ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം. ദൈവത്തില്‍ ഇത്രമാത്രം ശരണപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്ന മറ്റൊരു സങ്കീര്‍ത്തനഭാഗം ഉണ്ടോയെന്നും സംശയമാണ്.

മരണത്തിന്റെ നിഴല്‍ വീണ താഴ് വരയിലൂടെ നടന്നാലും ഭയപ്പെടാത്ത വിശ്വാസമാണ് ഇതിലൂടെ നാം ഏറ്റുപറയുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ലോകം മുഴുവന്‍ മരണത്തിന്റെ താഴ് വരയിലൂടെയാണ് സഞ്ചരിക്കുന്നത്. രാജ്യങ്ങളെയും ദേശങ്ങളെയും എല്ലാം ഇതുപോലെ മരണം കീഴടക്കിയ മറ്റൊരു കാലഘട്ടവും ഇല്ല. ലോകത്തെ മുഴുവന്‍ ഭയം പിടികൂടിയിരിക്കുന്നു.

ഈ അവസ്ഥയില്‍ ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം നമുക്ക് നല്കുന്ന പ്രത്യാശയും ഉറപ്പും വളരെ വലുതാണ്. ദൈവത്തിന്റെ കരങ്ങളിലേക്ക് നാം നമ്മുടെ ജീവിതങ്ങളെ സമര്‍പ്പിച്ചുകൊടുക്കുക.

ഈ സങ്കീര്‍ത്തനഭാഗം നമ്മുടെ അധരങ്ങളില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കട്ടെ. നാം എല്ലാവിധ ഭയങ്ങളില്‍ നിന്നും മോചിതരാകും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.