സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളാക്കുന്നത് ശീലമാക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സങ്കീര്‍ത്തനങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയാക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന സങ്കീര്‍ത്തനങ്ങളോ സങ്കീര്‍ത്തനവാക്യങ്ങളോ ഉണ്ടെങ്കില്‍ അവ ആവര്‍ത്തിക്കുകയും ദിവസവും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ്. സങ്കീര്‍ത്തനങ്ങള്‍ എല്ലാകാലത്തിനും പറ്റിയ പ്രാര്‍ത്ഥനകളാണ്. അവയെ പ്രാര്‍ത്ഥനയാക്കി മാറ്റുന്നതിനുള്ള മികച്ച വാക്കുകള്‍ അവയില്‍ കണ്ടെത്താത്ത മാനസികാവസ്ഥയോ ഒരു ആവശ്യകതയോ ഇല്ല. സങ്കീര്‍ത്തനങ്ങലുടെ ആവര്‍ത്തനം അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല. മറിച്ച് അത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം അവ ദൈവനിവേശിതങ്ങളാണ്. ഓരോ തവണയും അവ വിശ്വാസത്തോടെ ആവര്‍ത്തിക്കുമ്പോള്‍ അവ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മനോഭാവമുളവാക്കുന്നു. മാര്‍പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.