പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണോ, ദൈവസാന്നിധ്യത്തിനായി ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥിക്കൂ

ജീവിതത്തില്‍ എല്ലാ മനുഷ്യരും നിസ്സഹായരായിപോകുന്ന അപൂര്‍വ്വം ചില അവസരങ്ങളുണ്ട്. ആരും കൂടെയില്ലാത്ത അവസ്ഥ. എപ്പോഴും ഉണ്ടാവുമെന്ന് കരുതുന്നവര്‍ പോലും കൈയൊഴിയുന്ന അവസ്ഥ. ഇനി മുന്നോട്ടു നോക്കുമ്പോള്‍ ഒന്നുമില്ലെന്ന് തോന്നിപ്പോകുന്ന അവസ്ഥ. കാരണം അത്രയുമായിരിക്കും നമ്മുടെ മുമ്പിലുള്ള പ്രതിസന്ധികള്‍.

എന്നാല്‍ അപ്പോഴെല്ലാം നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.ദൈവം നമ്മുടെ പക്ഷത്തുണ്ട്. ദൈവം നമമുടെ അരികിലുണ്ട്. അധികബലം നല്കാനും മുന്നോട്ടുകുതിക്കാനും നമ്മുക്ക് ദൈവം ശക്തി നല്കുന്നുണ്ട്.

പക്ഷേ നാം അവിടുത്തെ വിശ്വസിക്കണം. നാം അവിടുത്തെ നമ്മുടെ ജീവിതസാഹചര്യങ്ങളുടെ പ്രതിസന്ധികളിലേക്ക് വിളിക്കണം. ഇതിന് ഏറ്റവും സഹായകരമായ ഒന്നാണ് സങ്കീര്‍ത്തനം 46.

ദൈവം നമ്മോടുകൂടെ എന്നതാണ് ഈ സങ്കീര്‍ത്തനഭാഗത്തിന്റെ ശീര്‍ഷകം.
ദൈവമാണ് നമ്മുടെ അഭയവും ശക്തിയും കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ് എന്നാണ് ഈ അധ്യായം തുടങ്ങുന്നത്. സൈന്യങ്ങളുടെ കര്‍ത്താവ് നമ്മോടുകൂടെയുണ്ട്. യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം എന്നാണ് ഈ അധ്യായം അവസാനിക്കുന്നത്.

ഈ സങ്കീര്‍ത്തനഭാഗം നമുക്ക് തരുന്ന ആശ്വാസവും ശക്തിയും വളരെ വലുതാണ്. അതുകൊണ്ട് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി എത്ര വലുതോ എത്ര ദൈര്‍ഘ്യമേറിയതോ ആവട്ടെ അതിനെ നേരിടാനും ആശ്വാസം കൈവരിക്കാനും ഈ സങ്കീര്‍ത്തനഭാഗം സഹായിക്കും എന്ന കാര്യം സുനിശ്ചിതമാണ്.

ദൈവമാണ് എന്റെ അഭയവും ശക്തിയും എന്നും കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണെന്നും നമുക്ക് ഉറച്ചുവിശ്വസിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.