പി യു തോമസിനും നവജീവന്‍ അന്തേവാസികള്‍ക്കും കോവിഡ്

കോട്ടയം: അന്നദാനത്തിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായി മാറിയ നവജീവന്‍ തോമസ് ചേട്ടന്‍ എന്ന പിയു തോമസിന് കോവിഡ്. നവജീവനിലെ അമ്പതോളം അന്തേവാസികള്‍ക്കും കോവിഡ് കണ്ടെത്തി. പി യു തോമസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അദ്ദേഹവുമായി അടുത്തവൃന്ദങ്ങള്‍ അറിയിച്ചു.

ഇരുപത്തിയഞ്ചിലധികം വര്‍ഷമായി ജീവകാരുണ്യ മേഖലയില്‍ സജീവസാന്നിധ്യമാണ് പി യു തോമസ്. മാനസികരോഗികളുടെ പുനരധിവാസകേന്ദ്രമാണ് കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തുള്ള നവജീവന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Fr. Bibin says

    Praying for all… God will heal them…..

Leave A Reply

Your email address will not be published.