ഇന്നു മുതല്‍ ബ്രിട്ടനിലെ ദേവാലയങ്ങളില്‍ പൊതു കുര്‍ബാനകളില്ല

ബ്രിട്ടന്‍: ഇന്നു വൈകുന്നേരം മുതല്‍ ബ്രിട്ടനിലെ ദേവാലയങ്ങളില്‍ പൊതു കുര്‍ബാനകള്‍ അര്‍പ്പിക്കുന്നതായിരിക്കില്ല എന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

കൊറോണ വ്യാപനത്തെ തടയാന്‍ വേണ്ടിയാണ് വിശ്വാസികളുടെ കൂട്ടം ഒഴിവാക്കുന്നത്. എന്നാല്‍ ദേവാലയങ്ങള്‍ അടച്ചിടുകയില്ല. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള സൗകര്യത്തിന് വേണ്ടിയാണ് ഇത്. കുര്‍ബാനകള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ പങ്കെടുക്കാനും അവസരമുണ്ടായിരിക്കും. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുക്കണമെന്നതില്‍ നിന്നും വിശ്വാസികളെ ഒഴിവാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇത് ആവശ്യമാണെന്നും സര്‍ക്കുലര്‍ പുറപ്പെടുവിച്ച കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസും ആര്‍ച്ച് ബിഷപ് മാല്‍ക്കമും പറയുന്നു.

ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഈ സാഹചര്യത്തില്‍ ഓരോരുത്തരും മറ്റുള്ളവരെ പരിഗണിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.