യുഎസില്‍ പൊതു വിശുദ്ധ കുര്‍ബാനകള്‍ പുനരാരംഭിക്കുന്നു


മോണ്‍ടാന: യുഎസിലെ മൂന്നിലധികം രൂപതകള്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കുന്നതായി അറിയിച്ചു. പൊതു സുരക്ഷ കണക്കിലെടുത്തും സാമൂഹ്യ അകലം പാലിച്ചുമായിരിക്കും പൊതു വിശുദ്ധ കുര്‍ബാനകള്‍.

മോണ്‍ടാന, ലബോക്ക്, ടെക്‌സാസ് രൂപതകളിലാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്. ദിവ്യകാരുണ്യം നല്കുന്നതിനുള്ള ക്രമീകരണങ്ങളും തയ്യാറായി വരുന്നു. ഒരു മാസമായി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയില്‍ പൊതു കുര്‍ബാനകള്‍ റദ്ദ് ചെയ്തിരിക്കുകയായിരുന്നു.

ലാ ക്രൂസെസിലെ ബിഷപ് പീറ്റര്‍ ബാള്‍ഡാചിനോ തന്റെ രൂപതയില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മറ്റുരൂപതകളിലും പൊതു കുര്‍ബാനകള്‍ക്കുള്ള വിലക്കുകള്‍ നീക്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.