പഞ്ചാബ്: ദേവാലയത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്ക്

പഞ്ചാബ്: അക്രമികള്‍ ദേവാലയത്തിനുള്ളില്‍ കയറി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേല്ക്കുകയും ചെയ്തു. പഞ്ചാബിലെ പെന്തക്കോസ്ത ദേവാലയത്തിലാണ് സംഭവം. ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരികുന്ന മതപീഡനങ്ങളുടെ ഏറ്റവും പുതിയ സംഭവമായി മാറിയിരിക്കുകയാണ് ഇത്. ഒക്ടോബര്‍ 23 നാണ് സംഭവം.

വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു ചേര്‍ന്നതായിരുന്നു. പ്രാര്‍ത്ഥന അവസാനിപ്പിച്ച് പിരിയാന്‍ തുടങ്ങുമ്പോഴാണ് അക്രമികള്‍ കടന്നുവന്നതും വെടിവച്ചതും. നാലുപേരായിരുന്നു അക്രമികള്‍.

അവര്‍ ഞങ്ങളുടെ നേരെ വെടിയുതിര്‍ത്തു. ഞാന്‍ തറയിലേക്ക് വീണുകിടന്നതുകൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു ജാസ്പാല്‍ മസിഹ പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധു പ്രിന്‍സ് കൊല്ലപ്പെട്ടു.

വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ ആകെ ഏഴുപേരുണ്ടായിരുന്നു. മൂന്നുപേര്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചില്ല. പഞ്ചാബില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.സി്ക്കുകാരാണ് കൂടുതലും.

ഇതിന് മുമ്പും നിരവധി തവണ അക്രമങ്ങള്‍ ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം നടന്നിട്ടില്ല എന്നാണ് ആരോപണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.