പുറപ്പാട് പുസ്തകം

ബൈബിളിലെ രണ്ടാമത്തെ പുസ്തകമായ പുറപ്പാട് പുസ്തകം ഒരു കടന്നുപോകലിന്റെ (പെസഹ) കഥയാണ്. അടിമത്വത്തിൽ അകപ്പെട്ട ഇസ്രയേൽ ജനത്തെ മോശയിലൂടെ രക്ഷിച്ച്, ഈജിപ്തിൽ നിന്നുള്ള കടന്നുപോകലാണ് (പെസഹ) പുറപ്പാട് പുസ്തകത്തിന്റെ മുഖ്യ പ്രമേയം. ദൈവം അബ്രഹാമിന്റെ മക്കളെ ലക്ഷകണക്കിന് അംഗങ്ങളുള്ള വലിയ ജനതയായി മാറ്റുന്നത് 40 അധ്യായങ്ങളിലായി നമുക്ക് പുറപ്പാട് പുസ്ത്തകത്തിൽ വായിക്കാം.

ജോസഫിന്റെ മരണശേഷം, ഈജിപ്തിലെ ഭരണാധികാരികൾ മാറി ഒപ്പം ഇസ്രയേൽക്കാരോടുള്ള ഈജിപ്ത് ജനതയുടെ മനോഭാവത്തിലും മാറ്റം വന്നു. ഇസ്രയേൽ ജനതയെ അടിമകളാക്കി ഈജിപ്ഷ്യൻ ജനത പീഢിപ്പിക്കാൻ തുടങ്ങി. ഇസ്രയേൽ ജനതയുടെ നിലവിളി ദൈവത്തിന്റെ കാതിലെത്തി.

ഇസ്രയേൽ ജനത്തെ മോചിപ്പിക്കുന്നതിനായി ദൈവം ഈജിപ്തിൽ പ്രവർത്തിക്കുന്ന പത്ത് മഹാമാരികളും , ചെങ്കടൽ വിഭജിച്ച് ജനത്തെ നയിച്ചതും മറ്റ് അത്ഭുതങ്ങളും ഈ പുസ്തകത്തെ വളരെ ആസ്വാദ്യകരമാക്കുന്നു.

അതിന് ശേഷം ദൈവം ഇസ്രയേൽ ജനത്തെ വെള്ളവും മന്നയും കാടയും നൽകിയും പകൽ മേഘസ്തംഭമായും രാത്രി അഗ്നിസ്തംഭമായും സംരക്ഷിച്ച് നടത്തി. ദൈവത്തിന്റെ കരുതൽ അനുഭവിച്ച് 40 വർഷം ഇസ്രയേൽ ജനം മരുഭൂമിയിലൂടെ യാത്ര ചെയ്തു. ദൈവത്തിന്റെ മനോഹരമായ കരുതൽ സദാ സമയം അവരെ വഴി നടത്തിയ ദിനങ്ങളാണത്.

സീനായ് ഉടബടിയിലൂടെ ജനങ്ങളുടെ ഇടയിലേക്ക് വന്ന ദൈവം അവർക്ക് ആവശ്യമായ നിയമങ്ങൾ നൽകി ഇസ്രയേൽ ജനതയെ ഒരു സമൂഹമെന്ന നിലയിൽ ഉദ്ധരിച്ചു. എന്നാൽ പലപ്പോഴും അന്യ ദൈവ ആരാധനയിലേക്ക് തിരിഞ്ഞ ജനതയെ ദൈവം ശിക്ഷിക്കുന്നതും നാം പുറപ്പാട് പുസ്ത്തകത്തിൽ തന്നെ പിന്നീട് കാണും.

യഥാർത്ഥ ദൈവീക സാന്നിധ്യവും പഴയ നിയമ ജനതയുടെ സവിശേഷ ആരാധന കേന്ദ്ര ബിന്ദുവുമായി മാറിയ വിശുദ്ധ കൂടാരവും, സാക്ഷ്യ പേടകവും നിർമിച്ച് കൂടാര പ്രതിഷ്ഠ നടത്തുന്നതോടു കൂടിയാണ് പുറപ്പാട് പുസ്തകം അവസാനിക്കുന്നത്.

വിശദമായ ക്ലാസ് കേൾക്കുന്നതിനായി താഴെ കാണുന്ന യൂട്യൂബ് ലിങ്കിൽ ക്ലാക്ക് ചെയ്യുക.
https://youtu.be/FUQfGleHH-g

അടുത്ത ഭാഗത്തിൽ ലേവ്യ പുസ്തകത്തെപ്പറ്റി പഠിക്കാം…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.