വത്തിക്കാന്‍ സിറ്റി: എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. രാജ്ഞിയുടെ മരണത്തില്‍തനിക്കുള്ള അനുശോചനം രാജകുടുംബാംഗങ്ങളെയും യുകെയിലെ ജനങ്ങളെയും താന്‍ അറിയിക്കുന്നതായി അനുശോചനസന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി. രാജ്്ഞിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെസാക്ഷിയായിരുന്നു എലിസബത്ത് രാ്ജ്ഞി. പാപ്പ അനുസ്മരിച്ചു.
96ാം വയസില്‍ ഇന്നലെയാണ് എലിസബത്ത് രാജ്ഞിഅന്തരിച്ചത്. 1952 ല്‍ അധികാരത്തിലെത്തിയ രാജ്ഞി സുദീര്‍ഘമായ തന്റെ ജീവിതകാലത്ത് അഞ്ച് മാര്‍പാപ്പമാരുമായി കണ്ടുമുട്ടുവാനും അടുത്തബന്ധം സ്ഥാപിക്കാനും ഭാഗ്യംസിദ്ധിച്ച വ്യക്തി കൂടിയായിരുന്നു.
പിയൂസ് പന്ത്രണ്ടാമനുമായി രാജകുമാരിയായിരിക്കുന്ന അവസരത്തിലായിരുന്നു കണ്ടുമുട്ടിയത്. 1951 ല്‍ ആയിരുന്നു അത്. ജോണ്‍ ഇരുപത്തിമൂന്നാമനുമായുള്ള കണ്ടുമുട്ടല്‍ നടന്നത്1961 ലായിരുന്നു. ജോണ്‍പോള്‍ രണ്ടാമനുമായി 1980,1982, 2000 എന്നിങ്ങനെ മൂന്നുതവണ കണ്ടുമുട്ടിയിട്ടുണ്ട്. 2010 ലായിരുന്നു ബെനഡിക്ട് പതിനാറാമനുമായുള്ള കൂടിക്കാഴ്ച. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയത് 2014 ഏപ്രിലില്‍ ആയിരുന്നു.