അമ്മേ അമ്മേ അമ്മേ, പരിശുദ്ധ അമ്മയെ വിളിച്ചു പാടി പ്രാര്‍ത്ഥിക്കാനൊരു ഗാനം

ലോകത്തിലേക്കും വച്ചേറ്റവും മനോഹരമായ വാക്കാണ് അമ്മ. എത്ര പറഞ്ഞാലും എത്ര പാടിയാലും മതിയാവാത്ത നാമം. സാധാരണക്കാരിയായ ഒരു അമ്മയെക്കുറിച്ചുപോലും ഇതാണ് അവസ്ഥയെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ അമ്മയുടെ അവസ്ഥ ഇതില്‍ നിന്നും എത്രയോ ഉയര്‍ന്നതും വ്യത്യസ്തവുമായിരിക്കും.

അമ്മ എന്ന് പറയുമ്പോള്‍ അത് പരിശുദ്ധ മറിയമാകുന്നു. മേരിമാതാവാകുന്നു. ഈശോയുടെ അമ്മ മാത്രമല്ല എന്റെയും നിന്റെയും അമ്മയാകുന്നു. ആ അമ്മയെ വിളിച്ചു പാടി പ്രാര്‍ത്ഥിക്കുന്ന ഒരു പുതിയ ഗാനം ഇതാ പുറത്തിറങ്ങിയിരിക്കുന്നു.

നിരവധി ക്രിസ്തീയഭക്തിഗാനങ്ങള്‍ മലയാളികള്‍ക്ക് നല്കിയ ലിസി സന്തോഷിന്റെ രചനയിലും സംഗീതത്തിലും പുറത്തിറങ്ങിയിരിക്കുന്ന ഗാനമാണ് അമ്മേ അമ്മേ അമ്മേ ഗോഡ്‌സ് മ്യൂസിക്കിലൂടെ റീലിസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ബെന്നിയാണ്.

ജപമാല രാജ്ഞിയുടെ തിരുനാള്‍ ആചരിക്കുന്ന ഈ ദിവസം പ്രത്യേകമായും ഈ ഗാനം പാടിപ്രാര്‍ത്ഥിക്കാം. അമ്മയുടെ സാന്നിധ്യവും മാധ്യസ്ഥവും തേടാം. ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.