കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം; റെയില്‍വേ മന്ത്രിക്കെതിരെ മുഖ്യമന്ത്രി

കാസര്‍ഗോഡ്: കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ല എന്നതിന്റെ തെളിവാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് പ്രസ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ അവഹേളിക്കപ്പെട്ട സംഭവം വെറും ആരോപണം മാത്രമാണ് എന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം. മുഖ്യമന്ത്രി തെറ്റായ പ്രസ്താവനകള്‍ ഇറക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ റെയില്‍വേമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ട്രെയിന്‍ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ നിഷേധാത്മകമായപ്രതികരണം വന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.