അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞ രാജേഷ് ചാക്യാരിന് ഒരു സമര്‍പ്പണ ഗാനം

മരണം കള്ളനെ പോലെ വരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഏതു നേരം വരും എന്ന് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെങ്കില്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കാമായിരുന്നു. പക്ഷേ അപ്രതീക്ഷിത നേരത്തായിരിക്കും അ്ത് നമ്മെ പിടികൂടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ ടെലിവിഷന്‍ അവതാരകനും ഗായകനുമായിരുന്ന രാജേഷ് ചാക്യാരുടെ മരണം ഈ സത്യത്തെ ഒരിക്കല്‍കൂടി അടിവരയിടുന്നു. പോട്ട ആശ്രമവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു രാജേഷ് ചാക്യാര്‍. അദ്ദേഹത്തിന്റെ മരണം അടുത്തറിയാവുന്നവര്‍ക്കെല്ലാം വലിയൊരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.ഈ മരണത്തിന്റെ ആഘാതത്തില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് എസ് തോമസ് രചിച്ച് സുമേഷ് കൂട്ടിക്കല്‍ സംഗീതം നിര്‍വഹിച്ച് രാജേഷ് എച്ച് ആലപിച്ചിരിക്കുന്ന ഗാനമാണ് മരണം വരുമെന്ന സത്യം മറക്കരുതേ.

മരണം വരുമെന്ന സത്യം മറക്കരുതേ
അതു ഏതുനേരവും അണയാം ഓര്‍മ്മ വേണം
മരണത്തെ ഭയപ്പെടരുതേ അത്
ഈശോയിലേക്കുള്ള പാതയല്ലേ

പരസ്പരമുള്ള പകയും വെറുപ്പും മറന്ന് സ്‌നേഹിക്കാനും ക്ഷമിക്കാനും ഓര്‍മ്മിപ്പിക്കുന്ന ഗാനമാണ് ഇത്. മരണം ഇതാ തൊട്ടരികില്‍ നില്പുണ്ട്. എന്നാല്‍ അതോര്‍ത്ത് ഭയപ്പെടുകയുമരുത്. ഈ സത്യമാണ് ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. തത്വചിന്താപരമായ വരികളും വരികള്‍ക്കൊത്ത ഈണവും ഈ ഗാനത്തെ ശ്രോതാക്കള്‍ക്ക് ഹൃദ്യമായ ഒരു അനുഭവമാക്കിമാറ്റുന്നു. ലിങ്ക് ചുവടെ :മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.