എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം..രാജേഷ് ചാക്യാര്‍ പാടിയ ഗാനം വൈറലാകുന്നു

പാടുന്നവന്‍ ദൈവത്തെ ഇരട്ടി സ്തുതിക്കുന്നുവെന്നാണല്ലോ.. ഓരോ പാട്ടും അങ്ങനെ ദൈവത്തോടുള്ള ഇരട്ടി സ്തുതിഗീതങ്ങളായിട്ടാണ് പരിണമിക്കുന്നത്. അത്തരമൊരു ഗാനമാണ് എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം.
അടുത്തയിടെ അന്തരിച്ച ഗായകനും ടിവി അവതാരകനുമായ രാജേഷ് ചാക്യാര്‍ പാടിയ ഈ ഗാനം വൈറലായി മാറിയിരിക്കുകയാണ്.

എനിക്കുള്ളതെല്ലാം എന്റെ ദൈവത്തിന്‍ ദാനം…
എന്റെ ജീവിതം എന്റെ ദൈവത്തിന്‍ ദാനം

എന്നിങ്ങനെയുള്ള വരികള്‍ ഒരു വ്യക്തിയുടെ ദൈവാശ്രയബോധം വ്യക്തമാക്കുന്നവയാണ്. ഏതൊരു വ്യക്തിയും ദൈവത്തില്‍ ശരണം വയ്‌ക്കേണ്ടതുണ്ട് എന്ന് അവ ഓര്‍മ്മിപ്പിക്കുന്നു.

ഈശോയേ ഈശോയെ എന്ന് വിളിക്കുമ്പോള്‍ എനിക്കൊട്ടും പേടിയില്ല
എന്ന വരികള്‍ ഈശോ നല്കുന്ന സുരക്ഷിതത്വം ഓര്‍മ്മിപ്പിക്കുന്നവയാണ്.
ആത്മീയമായ അടിത്തറയില്‍ ജീവിതം കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചവിട്ടുപടിയായി ഈ ഗാനം മാറുന്നുണ്ട്.

‘സ്തുതിച്ചുപാട്’ പോലെ ജനലക്ഷങ്ങള്‍ ഏറ്റുപാടിയ നിരവധി ക്രൈസ്തവഭക്തിഗാനങ്ങളുടെ രചയിതാവായ ലിസി സന്തോഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ദൈവസ്‌നേഹത്തിന്റെ തീരങ്ങളിലേക്ക് കുളിര്‍കാറ്റുപോലെ നമ്മെ നയിച്ചുകൊണ്ടുപോകാന്‍ കഴിവുള്ള ഗാനമാണ് ഇത്.

ദൈവത്തെ സ്തുതിക്കാനും അവിടുത്തോട് തന്റെ നന്ദി അറിയിക്കാനും സഹായകരമായ നിരവധി ഗാനങ്ങളുണ്ട്. അതിലേക്കാണ് ഇപ്പോള്‍ ഈ ഗാനവും ഇടം പിടിച്ചിരിക്കുന്നത്. മനോരമ മ്യുസിക്കാണ് ഗാനം ശ്രോതാക്കളിലെത്തിച്ചിരിക്കുന്നത്. ഗാനത്തിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.