മോചനദ്രവ്യം ആവശ്യപ്പെട്ട് ബിഷപ്പിനെ തട്ടിക്കൊണ്ടുപോയി, വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട ക്രൈസ്തവര്‍ തെരുവില്‍

നൈജീരിയ: ആയുധധാരികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ബിഷപ് ജോസഫ് മാസിനെ സുരക്ഷിതമായി വിട്ടയ്ക്കണമെന്ന ക്രൈസ്തവസംഘടനകള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. ബിഷപ്പിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നിന്ന് ബൈക്കിലെത്തിയ അക്രമി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു. 20 മില്യന്‍ നൈജീരിയ നെയ്‌റായാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഞങ്ങളുടെ ഒപ്പം നില്ക്കാന്‍ പോലീസില്ല. കഴിയുന്നത്ര രീതിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഗവണ്‍മെന്റിനോട് അദ്ദേഹത്തെ വിട്ടയ്ക്കാന്‍ ആവശ്യമായ എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സംഘടനയുടെ നേതാവ് പാസ്റ്റര്‍ അഡിബായോ ഒലാഡെജി പറഞ്ഞു.

ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ 12 ാം സ്ഥാനത്താണ് നൈജീരിയ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.