നെറ്റിയില്‍ കുരിശുവരച്ച് ഓരോ തവണയും കിക്ക്‌ എടുക്കുന്ന താരം

ദൈവവിശ്വാസികളായ സെലിബ്രിറ്റികള്‍ ഫാന്‍സുകാര്‍ക്ക് ഏറെ പ്രചോദനമാണ്. സ്വകാര്യജീവിതത്തിലെ ആ നന്മകള്‍ അവര്‍ക്കും അനുകരിക്കാവുന്ന മാതൃകകളായതുകൊണ്ടാണ് അത്. അത്തരത്തിലുള്ള ഒരു താരമാണ് 31 കാരനായ ബാള്‍ട്ടിമോര്‍ റാവെന്‍സ് താരം ജസ്റ്റിന്‍ ടക്കര്‍. ഏറ്റവും ദൈര്‍ഘ്യമുള്ള ഫീള്‍ഡ്‌ഗോള്‍ കിക്കിന്റെ പേരില്‍ എന്‍എഫ്എല്‍ റിക്കോര്‍ഡ് സ്വന്തമാക്കിയ വ്യക്തിയാണ് ഇദ്ദേഹം. കരിയറിലെ ഈ നേട്ടങ്ങള്‍ക്ക് പുറമെ അദ്ദേഹം തികഞ്ഞ കത്തോലിക്കാ വിശ്വാസിയാണെന്ന കാര്യം ഒരുപക്ഷേ പലര്‍ക്കും അറിവുണ്ടായിരിക്കുകയില്ല, പ്രഫഷനല്‍ അത്‌ലറ്റായ ഇദ്ദേഹം ഓരോ ക്വിക്ക് എടുക്കുമ്പോഴും നെറ്റിയില്‍ കുരിശടയാളം വരയ്ക്കും.

ദൈവത്തിന് മഹത്വം നല്കിയും വിജയങ്ങള്‍ക്ക് നന്ദി പറഞ്ഞും മുന്നോട്ടുപോകുന്ന പ്രഫഷനല്‍ ജീവിതമാണ് ഇദ്ദേഹത്തിന്റേത്. 2015 ലെ ഓപ്പറ കണ്‍സേര്‍ട്ടില്‍ ആവേ മരിയ പാടിയാണ് ജസ്റ്റിന്‍ ആരാധകരെ ഞെട്ടിച്ചത്. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമായി ഇടപെടാറുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.