സുവിശേഷ പ്രഘോഷകന്‍ രവി സക്കറിയാസിന് ബോണ്‍ കാന്‍സര്‍

വാഷിംങ്ടണ്‍: പ്രസിദ്ധ സുവിശേഷകന്‍ രവി സക്കറിയാസിന് ബോണ്‍ കാന്‍സര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കോമ കാന്‍സര്‍ ആണ് അദ്ദേഹത്തിന്. പുറം സര്‍ജറിക്ക് വിധേയനായി മൂന്നു ആഴ്ചകള്‍ക്ക് ശേഷമാണ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.

സര്‍ജറിക്ക് ശേഷവും വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഞങ്ങള്‍ ദൈവത്തില്‍ ശരണംവയ്്ക്കുന്നു. ദൈവത്തിന്റെ കൈയില്‍ ഇതിനുള്ള പരിഹാരമുണ്ടെന്ന് വിശ്വസിക്കുന്നു. മുന്‍ തവണയുള്ള സ്‌കാനിങ്ങുകളിലൊന്നിലും ട്യൂമര്‍ കണ്ടെത്തിയിരുന്നില്ല. ഇപ്പോള്‍ സര്‍ജറിക്കിടയിലാണ് അത് കണ്ടെത്തിയത്.

ആയിരക്കണക്കിന് പ്രാര്‍ത്ഥനാസന്ദേശങ്ങളാണ് രവി സക്കറിയാസിന് കിട്ടിക്കൊണ്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.