ഫിലാഡല്‍ഫിയ: ഒരു കവിളത്ത് അടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കണം എന്നാണല്ലോ സുവിശേഷവചനം. എന്നാല്‍ അത്തരമൊരു സംഭവത്തിന് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പരസ്യമായി ഇരയാകേണ്ടി വന്നാലോ?
ഫിലാഡല്‍ഫിയായിലെ സെന്റ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രല്‍ ബസിലിക്കയിലാണ് ഈ അനിഷ്ടസംഭവം നടന്നത്. ഓഗസ്റ്റ് 23 ന് രാവിലെ 11 മണിക്കുളള കുര്‍ബാനയ്ക്കിടയിലായിരുന്നു സംഭവം. രണ്ട് സ്ത്രീകള്‍ ബൈബിള്‍ വായന കഴിഞ്ഞ് സ്വസ്ഥാനത്തേക്ക് മടങ്ങുന്നതിനിടയില്‍ പെട്ടെന്നൊരു സ്ത്രീ അവരില്‍ ഒരാളെ ആക്രമിക്കുകയായിരുന്നു. മുഖത്ത് രണ്ടുതവണ ഇടിക്കുകയായിരുന്നു. യാതൊരുതരത്തിലുള്ള പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.
അത്തരമൊരു സംഭവം അപ്രതീക്ഷിതമാിയരുന്നതിനാല്‍ എല്ലാവരെയും നടുക്കിക്കളഞ്ഞു. അക്രമത്തിന് കാരണമെന്താണെന്നും അറിയില്ല. വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ഇങ്ങനെയൊരു സംഭവം നടന്നത് വളരെ ദു:ഖകരമാണ്. ആര്‍ച്ച് ബിഷപ് നെല്‍സണ്‍ ജെ പെരേസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.