മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ഐകദാര്‍ഢ്യവുമായി ബ്രിട്ടന്റെ വിദേശകാര്യ ഓഫീസും ‘ചുവന്നു’

ലൈഷെസ്റ്റര്‍: ലോകമെങ്ങും മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റെഡ് വെനിസ്‌ഡേ ദിനത്തില്‍ ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് ചുവപ്പില്‍ തിളങ്ങി. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളാന്‍ എയ്ഡ്റ്റു ദി ചര്‍ച്ച് ഇന്‍ നീഡും ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡും സംയുക്തമായിട്ടാണ് റെഡ് വെനിസ്‌ഡേയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതോട് അനുബന്ധിച്ച് ലോകമെങ്ങുമുള്ള പ്രധാനപ്പെട്ട ദേവാലയങ്ങളും ക്രൈസ്തവിശ്വാസത്തിന്റെ നാഴികക്കല്ലുകളായ സ്ഥാപനങ്ങളും മറ്റും ചുവപ്പ് ലൈറ്റുകളില്‍ തിളങ്ങി നില്ക്കും. ഇന്നലെയായിരുന്നു റെഡ്‌സ് വെനിസ്‌ഡേ.

ഇറാക്ക്,പാക്കിസ്ഥാന്‍, നൈജീരിയ എന്നിവിടങ്ങളിലെ ക്രൈസ്തവപീഡനത്തിന്റെ ഇരകളായ ക്രൈസ്തവരോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നിന്ന് വെസ്റ്റ് മിന്‍സ്റ്റര്‍ കത്തീഡ്രലിലേക്ക് മെഴുകുതിരിപ്രദക്ഷിണവും നടന്നു.

യുകെ ഗവണ്‍മെന്റ് ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭത്തില്‍ പങ്കുചേരുന്നത്. ലോകമെങ്ങും ക്രൈസ്തവര്‍ക്ക് എതിരെ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം പീഡനങ്ങള്‍ക്ക് വിധേയരാകുന്നത് ഈ ഭൂമുഖത്ത് ക്രൈസ്തവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.