ഉണ്ണീശോയുടെ പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് ബദ്‌ലഹേമിലേക്ക് തിരികെ വരുന്നു

വത്തിക്കാന്‍ സിറ്റി: ഉണ്ണീശോയുടെ പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് ബദ്‌ലഹേമിലേക്ക് മടങ്ങിവരുന്നു. ഉണ്ണീശോ പിറവിയെടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന പുല്‍ക്കൂടാണ് ഇപ്രകാരം തിരികെയെത്തുന്നത്.

വിശുദ്ധമായ ഈ പുല്‍ക്കൂട് ഏഴാം നൂറ്റാണ്ടുവരെ ബദ്‌ലഹേമില്‍ തന്നെ സൂക്ഷിച്ചുപോന്നിരുന്നു. എന്നാല്‍ മുസ്ലീമുകള്‍ വിശുദ്ധ നാട് ആക്രമിച്ചപ്പോള്‍ അത് റോമിലേക്ക് കൊണ്ടുവരികയായിരുന്നു. റോമിലെ Maggiore santa maria basilica യുടെ പ്രധാന അള്‍ത്താര ഈ പുല്‍ക്കുടായിരുന്നു.

പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബാസ് അടുത്തയിടെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നുു. ഈ സാഹചര്യത്തില്‍ പുല്‍ക്കൂട് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് പാപ്പായോട് പ്രസിഡന്റ് ചോദിച്ചിരുന്നുവെന്ന് പാലസ്തീന്‍ ന്യൂസ് ഏജന്‍സിയായ WAFA റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ 30 ന് പുല്‍ക്കൂട് പാലസ്തീനില്‍ തിരികെയെത്തും ഇതോട് അനുബന്ധിച്ച് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. ചരിത്രപരമായി പ്രധാനപ്പെട്ട സംഭവമാണ് ഇത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.