കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ കൂട്ടത്തോടെ മോഷണം പോയി

കാനഡ:നോട്ടര്‍ഡാം ക്വബെക് കത്തീഡ്രല്‍ ബസിലിക്കയില്‍ നിന്ന് കനേഡിയന്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി. വിശുദ്ധ ഫ്രാന്‍സിസ് ദെ ലാവല്‍,വിശുദ്ധ ആന്‍ഡ്രൂ ഓപ് മോണ്‍ട്‌റിയല്‍,വിശുദ്ധ മാര്‍ഗ്വൂറെറ്റീ ബോര്‍ഗോയിസ്, വിശുദ്ധ കാത്‌റി ടെക്കാവിത്ത എന്നിവരുടെ തിരുശേഷിപ്പുകളാണ് കാണാതെപോയിരിക്കുന്നത്. ഇതിന്റെ കൂടെ എട്ട് നോര്‍ത്ത് അമേരിക്കന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകളും കാണാതെപോയിട്ടുണ്ട്.

സുരക്ഷാക്യാമറാകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ക്യാമറ തകരാറു മൂലം മോഷണം നടന്ന ദിവസത്തെ സംഭവങ്ങളൊന്നും അതില്‍ പതിഞ്ഞിട്ടില്ല. തിരുശേഷിപ്പുകള്‍ക്ക് കച്ചവടമൂല്യം ഇല്ലാത്തതുകൊണ്ട് തിരികെ കിട്ടുമെന്ന് തന്നെയാണ് അധികാരികളുടെപ്രതീക്ഷ. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.