മതപരിവര്‍ത്തനമല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നിരോധിച്ചിരിക്കുന്നത്: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മതപരിവര്‍ത്തനമല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നിരോധിച്ചിരിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നടത്താനും ഭരണഘടനാപരമായ അവകാശമുണ്ട് മതപരിവര്‍ത്തനം നിയമം കൊണ്ട് നിരോധിച്ചിട്ടില്ല. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമത്തിന് എതിരാണ്. ജസ്റ്റീസ് സഞ്ജയ് സച്ച്‌ദേവ ചൂണ്ടിക്കാട്ടി.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അ്ശ്വനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സഞ്ജയ് സച്ചിദേവയുടെ സുപ്രധാന നിരീക്ഷണം.

മതപരിവര്‍ത്തനം നിയമത്താല്‍ നിരോധിച്ചിട്ടില്ലെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.