മതസൗഹാര്‍ദ്ദം സംരക്ഷിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തം: മാര്‍ പുളിക്കല്‍

കൊച്ചി: ഭാരതത്തില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വക്യാമ്പില്‍ മതേതരത്വവും മതസൗഹാര്‍ദ്ദവും എ്ന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി മതവ്യത്യാസം ഇല്ലാതെ കുടുംബങ്ങള്‍ പരസ്പരം സഹായിച്ചിരുന്ന ജീവിതരീതിയിലേക്ക് നമ്മള്‍ തിരിച്ചുപോകണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, സെക്രട്ടറി ലിസ് സെബാസ്റ്റിയന്‍ എ്ന്നിവര്‍ പ്രസംഗിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.