ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മതനേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ക്രൈസ്തവസഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ. ജോസഫ് കരിയില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പ്രതിനിധി റവ ഡോ. സി ജോസഫ്, ബസേലിയോസ് മാര്‍ പൗലോസ് തുടങ്ങിയവരാണ് പങ്കെടുത്തത്.

സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിക്കാമെന്ന് മതനേതാക്കള്‍ ഉറപ്പുനല്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനമുണ്ടാകുന്നത് തടയാന്‍ മതനേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.