അനിശ്ചിതത്വത്തിന്റെ സമയത്തും വിശ്വസ്തരായി നിലനില്ക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അനിശ്ചിതത്വത്തിന്റെ സമയത്തും നമ്മുടെ ആത്യന്തികമായ ലക്ഷ്യം ദൈവത്തോട് വിശ്വസ്തരായി നിലനില്ക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

നമ്മുടെ സുരക്ഷിതത്വത്തെക്കാള്‍ വലുത് ദൈവത്തോടു വിശ്വസ്തരായിരിക്കുക എന്നതാണ്. പലപ്പോഴും നാം സുരക്ഷിതരാണെന്ന് നമുക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ പ്ലാനുകള്‍ക്ക് അനുസരിച്ച് പലതും ക്രമീകരിക്കുന്നതുകൊണ്ടാണത്. പതുക്കെ നാം ദൈവത്തില്‍ നിന്ന് അകന്നുതുടങ്ങുന്നു. നമുക്ക് നമ്മുടെ വിശ്വസ്തത നഷ്ടപ്പെടുന്നു. നിങ്ങളുടെ സുരക്ഷിത്വത്തിന്റെവാതിലുകള്‍ തുറന്നുതരുന്നത് വിഗ്രഹാരാധനയാണ് നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ അനേകം തവണ വിഗ്രഹങ്ങളെ ആരാധിച്ചിട്ടുണ്ട്. അത് സത്യമാണ്.

വിശ്വസ്തരായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പാപ്പ പറഞ്ഞു. ഇസ്രായേലിന്റെയും സഭയുടെയും മുഴുവന്‍ ചരിത്രത്തിലും അത് നാം കാണുന്നുണ്ട്. പൂര്‍ണ്ണമായ സ്വാര്‍ത്ഥത.

സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.