ക്രൈസ്തവ സ്‌കൂളുകളിലെ കുരിശും വിശുദ്ധരൂപങ്ങളും മാറ്റണമെന്ന്

ഗുവാഹട്ടി: ക്രൈസ്തവ സ്‌കൂളുകളിലെ കുരിശും ഈശോയുടെയും മാതാവിന്റെയും മറ്റ് രൂപങ്ങളും എടുത്തുനീക്കണമെന്ന് യുവമോര്‍ച്ച നേതാവ്. ആസാമിലെ ഗുവാഹട്ടിയിലെ ക്രൈസ്തവ സ്‌കൂളുകളോടാണ് നേതാവിന്റെ ഭീഷണി. പത്രസമ്മേളനം നടത്തിയാണ് സത്യരഞ്ചന്‍ ബറൂവ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളുംസഭാവസ്ത്രം ധരിക്കരുതെന്ന ഭീഷണിയുമുണ്ട്. ക്രൈസ്തവപ്രാര്‍ത്ഥനകള്‍ ചൊല്ലരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇക്കാര്യം നടപ്പിലാക്കിയിരിക്കണം എന്നാണ് ആവശ്യം. ക്രിസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ മതസ്ഥാപനങ്ങളാക്കി മാറ്റുകയാണെന്നും തങ്ങള്‍ അത് അനുവദിക്കുകയില്ലെന്നും നേതാവ് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.