ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണം: മാര്‍ ആലഞ്ചേരി

കൊച്ച: ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമര്‍ശനത്തോടെ സ്വയം നവീകരിക്കപ്പെടാന്‍ അതിയായി ആഗ്രഹിക്കുകയും പ്രാര്ത്ഥനയോടെ പ്രവര്‍ത്തനോന്മുഖരായി സഭയെ നവീകരിക്കുകയും വേണം. മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന കേരളസഭാ നവീകരണകാലത്തിന്റെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടവകകളും ്സ്ഥാപനങ്ങളും സംഘടനകളും കൂടുതല്‍ തീകഷണതയോടെ സുവിശേഷപ്രഘോഷണദൗത്യം നിര്‍വഹിക്കാന്‍ പ്രവര്‍ത്തനപദ്ധതികള്‍ രൂപപ്പെടുത്തണം. തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ടെത്തി പരിഹരിക്കണം.സഭാസമൂഹത്തെ കൂടുതല്‍ ശോഭയോടെ നിലനിര്ത്താന്‍ പരിശ്രമിക്കണം. അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.