സര്‍ക്കാരിന്റെ പുതിയ ഉത്തരവ്പ്രകാരം സംവരണേതര മുന്നാക്ക വിഭാഗത്തില്‍ സീറോ മലബാര്‍ സഭ

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സംവരണേതര മുന്നോക്ക വിഭാഗങ്ങളില്‍ സീറോ മലബാര്‍ സഭയും ഉള്‍പ്പെട്ടു. പൊതുഭരണം- കേരളത്തില്‍ നിലവിലുള്ള സംവരണ ആനൂകൂല്യങ്ങള്‍ ലഭിക്കാത്ത സംവരേണതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ച് പുറപ്പെടുവിച്ച പട്ടികയിലാണ് ഇത് പെടുത്തിയിരിക്കുന്നത്.

ഇതനുസരിച്ച് 164 വിഭാഗങ്ങളെ സംവരണേതര വിഭാഗമായി ഉള്‍പ്പെടുത്തി സംവരണേതര പട്ടിക തയ്യാറാക്കിയിരിക്കുന്നതില്‍ 163 ാമതായിട്ടാണ് സീറോ മലബാര്‍ സഭയെപെടുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം സീറോമലബാര്‍ കാത്തലിക് എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ സൂചിപ്പിക്കുന്നത് സിറിയന്‍ കാത്തലിക് എന്നാണ്.

കാല്‍ദിയന്‍ സിറിയന്‍ ക്രിസ്ത്യന്‍, ചര്‍ച്ച് ഓഫ് സൗത്ത്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, പെന്തക്കോസ്ത്, സെവന്‍ത് അഡ്വന്റിസ്റ്റ്, മലങ്കര കത്തോലിക്ക്, യഹോവ സാക്ഷികള്‍, ബ്രദറണ്‍ സഭ, ക്‌നാനായ യാക്കോബൈറ്റ് എന്നി വിഭാഗങ്ങളെയും സംവരേണതര മുന്നാക്ക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.