മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ഡിസംബർ 12 മുതൽ 15 വരെ ഡെർബിയിൽ, ബുക്കിങ് തുടരുന്നു

ബർമിങ്ഹാം:   യൂറോപ്പിൽ ആദ്യമായി .ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവർ  നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു.  ഡിസംബർ 12 മുതൽ 15 വരെ ഡാർബിഷെയറിലെ ഹേയസ് കോൺഫറൻസ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും .

അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ  ഒരുക്കങ്ങൾ നടന്നുവരുന്നു.

 അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക്  താഴെ കാണുന്ന വെബ്‌സൈറ്റിൽ  നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org

കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. https://youtu.be/dvKudUhOlGs

അഡ്രസ്സ് ;

THE  HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂടുതൽ വിവരങ്ങൾക്ക്

അനീഷ് തോമസ്   – 07760254700

ബാബു ജോസഫ്   – 07702061948



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.