സുവിശേഷം പ്രഘോഷിക്കുന്നതിന് റിട്ടയര്‍മെന്റ് പ്രായമില്ല: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: സുവിശേഷം പ്രഘോഷിക്കുന്നതിന് റിട്ടയര്‍മെന്റ് പ്രായമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വേള്‍ഡ് ഡേ ഓഫ് ഗ്രാന്റ് പേരന്റസ് ആന്റ് ദ എല്‍ഡേര്‍ലി ആചരണത്തിന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജൂലെ 25 നാണ് ആദ്യ ദിനം ആചരിക്കുന്നത്. അയാം വിത്ത് യൂ ആള്‍വൈസ് എന്നതാണ് ദിനാചരണത്തിന്റെ വിഷയം.

സുവിശേഷം എല്ലാ ദിവസവും വായിക്കാന്‍ വൃദ്ധരായവര്‍ ശ്രദ്ധിക്കണം. സങ്കീര്‍ത്തനങ്ങള്‍ വായിച്ചു പ്രാര്‍ത്ഥിക്കണം. നമ്മുടെ ജീവിതത്തോട് ഓരോ ദിവസവും ദൈവം സംസാരിക്കുന്നത് മനസ്സിലാക്കാന്‍ സുവിശേഷവായന സഹായിക്കും. ഓരോ മണിക്കൂറിലും ജീവിതത്തിലെ ഓരോ സീസണിലും തന്റെ മുന്തിരിത്തോപ്പിലേക്ക് ജോലിക്കാരെ അയ്ക്കുന്നവനാണ് ദൈവം. ഈ ദിവസത്തെ എന്റെ ദൈവവിളി എന്തായിരിക്കും? ഈപ്രായത്തിലുള്ള എന്റെ ദൈവവിളി എന്തായിരിക്കും? നാം നമ്മുടെ വേരുകള്‍ ഒരിക്കലും മറക്കരുത്. പ്രായം ചെന്നവരുടെ പ്രാര്‍ത്ഥനകള്‍ ലോകത്തെ സംരക്ഷിക്കും എന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വളരെ മനോഹരമാണ്. വിലപിടിപ്പുള്ളതാണ്. സഭയ്ക്കും ലോകത്തിനും അത് അടിയന്തിരാവശ്യമുണ്ട്. കര്‍ത്താവ് എപ്പോഴും നമ്മുടെ കൂടെയുണ്ട്. പുതിയ പുതിയ സാധ്യകളുമായി അവിടുന്ന് എപ്പോഴും നമ്മുടെ അരികിലുണ്ട്. പുതിയ ആശയങ്ങള്‍, പുതിയ തീരുമാനങ്ങള്‍ എല്ലാം അവിടുന്ന് നമുക്ക് നല്കുന്നു. ദൈവം നിത്യനാണ്. അവിടുത്തേക്ക് ഒരിക്കലും റിട്ടയര്‍മെന്റില്ല. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.