റവ. ഡോ. ജോര്‍ജ് കുടിലില്‍ ദീപികയുടെ പുതിയ ചീഫ് എഡിറ്റര്‍

കോട്ടയം: ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ചീഫ് എഡിറ്ററായി റവ ഡോ. ജോര്‍ജ് കുടിലില്‍ നിയമിതനായി. മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് തിയളോജിക്കല്‍ കോളജില്‍ പ്രഫസറായിരിക്കവെയാണ് പുതിയ നിയമനം ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പാണ്ഡിത്യമുള്ള ഇദ്ദേഹം പത്തു ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍, തലശ്ശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, അതിരൂപത ചാന്‍സല്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

മാതാപിതാക്കള്‍ എടൂര്‍ കുടിലില്‍ ആഗസ്തി- റോസമ്മ ദമ്പതികള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.