അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു, അയര്‍ലണ്ടില്‍ റോഡ് വെഞ്ചരിപ്പും പ്രാര്‍ത്ഥനയുമായി കത്തോലിക്കാ സഭ

ഡബ്ലിന്‍: റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന അയര്‍ലണ്ടില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി റോഡുവെഞ്ചിരിപ്പിനും പ്രാര്‍ത്ഥനയ്ക്കുമായി കത്തോലിക്കാസഭ. റോഡപകടങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ദ്ധനവാണ് കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായിരിക്കുന്നതെന്ന് ബിഷപ് ഫിന്‍ടാന്‍ മോനാഹാന്‍ പറഞ്ഞു.

ഈ വര്‍ഷം 73 പേരുടെ ജീവനുകളാണ് റോഡപകടങ്ങളില്‍ നഷ്ടമായിരിക്കുന്നത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും അവരെ സ്‌നേഹിച്ചവര്‍ക്കും ഇത് അസഹനീയമായ കാര്യമാണ് ഈ സാഹചര്യത്തിലാണ് റോഡപകടങ്ങള്‍ക്കെതിരെയുളള പ്രാര്‍ത്ഥനാവാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കില്ലാലോ രൂപതയിലെ എല്ലാ ഇടവകകളെയും ഈ പ്രാര്‍ത്ഥനാവാരത്തിലേക്ക് ബിഷപ് ഫിന്‍ടാന്‍ ആഹ്വാനം ചെയ്തു.

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ അയര്‍ലണ്ടിലെ റോഡുകള്‍ കൂടുതല്‍ തിരക്കുപിടിച്ചതാകും. രാജ്യത്തെ ബാങ്ക് അവധികള്‍ ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് ഈ ദിവസങ്ങളിലാണ് പ്രത്യേകപ്രാര്‍ത്ഥനാദിനമായി സംഘടിപ്പിച്ചിരിക്കുന്നത്. റോഡുകളുടെ വെഞ്ചരിപ്പും നടക്കും.

യാത്രകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിച്ചിട്ടു മാത്രമേ പോകാവൂ എന്ന് ബിഷപ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.