ഫാ. റൊബേര്‍ത്തോ മാല്‍ഗെസീനിയുടേത് രക്തസാക്ഷിത്വം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ച വൈദികന്‍ ഫാ. റൊബേര്‍ത്തോ മാല്‍ഗെസീനിയുടേത് രക്തസാക്ഷിത്വമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കോമോ കമ്മ്യൂണിറ്റിയുടെയും വൈദികന്റെ ബന്ധുക്കളുടെയും സങ്കടങ്ങളില്‍ താന്‍ പങ്കുചേരുന്നതായി അറിയിച്ച പാപ്പ, സാക്ഷ്യം വഹിച്ച ജീവിതത്തെ പ്രതി ദൈവത്തെ സ്തുതിക്കുന്നുവെന്നും പറഞ്ഞു. ഏറ്റവും ദരിദ്രര്‍ക്കുവേണ്ടിയുള്ളതായിരുന്നു വൈദികന്റെ ജീവിതമെന്നും അദ്ദേഹം അനുസ്മരിച്ചു.

സെപ്തംബര്‍ 15 നാണ് ഫാ. റോബെര്‍ത്തോ കുത്തേറ്റ് മരിച്ചത്. മാനസികരോഗിയായ ട്യൂണീഷ്യന്‍ അഭയാര്‍ത്ഥിയാണ് പ്രതി.

ഒരു നിമിഷം പാപ്പ വൈദികന് വേണ്ടി നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.