റോബിന്‍ വടക്കുംചേരിയെ വൈദികശുശ്രൂഷയില്‍ നിന്ന് മാര്‍പാപ്പ നീക്കം ചെയ്തു

മാനന്തവാടി: പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്ന റോബിന്‍ വടക്കുംചേരിയെ പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നീക്കം ചെയ്തു.

2019 ഡിസംബര്‍ അഞ്ചിന് മാര്‍പാപ്പ പുറപ്പെടുവിച്ച ഡിക്രി, മാനന്തവാടി രൂപത കാര്യാലയം വഴി റോബിന്‍വടക്കുംചേരി ഒപ്പിട്ടു സ്വീകരിച്ചതോടെയാണ് പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് റോബിനെ നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

2017 ഫെബ്രുവരി 27 ന് റോബിനെ പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയത് വിശദമായ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.