റോമിലെ വികാര്‍ ജനറലിന് കോവിഡ് 19

വത്തിക്കാന്‍ സിറ്റി: റോമിലെ വികാര്‍ ജനറലിന് കോവിഡ് 19 സ്ഥിരീകരിച്ചു. കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് ഒരു കര്‍ദിനാളിന് കൊറോണ ബാധയുണ്ടായിരിക്കുന്നത്.

റോമിലെ ജെമിലി ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കര്‍ദിനാളിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

66 കാരനായ ഇദ്ദേഹം 2017 ലാണ് റോമിന്റെ വികാര്‍ ജനറലായത്. 2018 ല്‍ കര്‍ദിനാളുമായി. താന്‍ പൂര്‍ണ്ണമായും ദൈവത്തില്‍ ശരണം വച്ചിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ തനിക്കാവശ്യമുണ്ടെന്നും ഐസൊലേഷനില്‍ കഴിയുന്ന കര്‍ദ്ദിനാള്‍ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.