പരിശുദ്ധ മാതാവിന്റെ ജപമാലയ്ക്ക് ശേഷമുള്ള ലുത്തീനിയാ പ്രാര്‍ത്ഥനയില്‍ വന്ന മാറ്റങ്ങള്‍ക്ക് പിഒസി നല്കിയ വിവര്‍ത്തനം ഇങ്ങനെ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ ജപമാല പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്ത മൂന്ന് യാചനകളുടെ മലയാള വിവര്‍ത്തനം പിഒസി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

പ്രത്യാശയുടെ മാതാവേ, കാരുണ്യത്തിന്റെ മാതാവേ, അഭയാര്‍ത്ഥികളുടെ ആശ്വാസമേ എന്നിങ്ങനെയാണ് യാചനപ്രാര്‍ത്ഥനകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ ഡോ ജോഷി മയ്യാറ്റില്‍ അറിയിച്ചു.

നിലവിലുള്ള ലുത്തീനിയായില്‍ ദൈവപ്രസാദവരത്തിന്റെ മാതാവേ എന്ന യാചനയ്ക്ക് ശേഷം പ്രത്യാശയുടെ മാതാവേ എന്ന പുതിയ പ്രാര്‍ത്ഥന കൂട്ടിചേര്‍ക്കണം. തിരുസഭയുടെ മാതാവേ എന്ന യാചനയ്ക്ക് ശേഷമായിരിക്കണം കാരുണ്യത്തിന്റെ മാതാവേ ചൊല്ലേണ്ടത്. പാപികളുടെ സങ്കേതമേ എന്ന യാചനയെതുടര്‍ന്ന് അഭയാര്‍ത്ഥികളുടെ ആശ്വാസമേ ചേര്‍ക്കണം.

ദൈവമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനത്തിലാണ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയില്‍ പുതിയ യാചനകള്‍ കൂട്ടിചേര്‍ത്തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.