ഇന്ന് മാര്‍പാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം

വത്തിക്കാന്‍ സിറ്റി: ഇന്ന് വത്തിക്കാന്‍ സമയം വൈകുന്നേരം ആറു മണിക്ക് സമാധാനരാജ്ഞിയായ മറിയത്തിന്റെ രൂപത്തിന് മുമ്പില്‍ ഫ്രാന്‍സിസ് മാര്പാപ്പ ലോകസമാധാനത്തിന് വേണ്ടി പ്രത്യേകിച്ച് യുക്രെയ്‌ന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ലോകം മുഴുവനുമുളള കുടുംബങ്ങളെ ഈ പ്രാര്‍ത്ഥനയിലേക്ക് മാര്‍പാപ്പ ക്ഷണിച്ചിട്ടുമുണ്ട്.

പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനായി പ്രത്യേകംസമര്‍പ്പിച്ചിരിക്കുന്ന ഈ മാസത്തില്‍ ഇന്നാണ് വണക്കമാസ സമാപനം കുറിക്കുന്നതും.
സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കും പ്രാര്‍ത്ഥന.

സമാധാന രാജ്ഞിയായ മറിയത്തിന്റെ രൂപം ഇവിടെ പ്രതിഷ്ഠിച്ചത് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയാണ്. 1918 ല്‍ ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ലോകസമാധാനത്തിനും യുദ്ധസമാപനത്തിനും വേണ്ടി മാര്‍പാപ്പ ഈ രൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.