മാര്‍പാപ്പയുടെ ആഹ്വാനം; സമാധാനത്തിന് വേണ്ടിയുള്ള ജപമാല പ്രാര്‍ത്ഥനയില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുത്തത് 36,584 പേര്‍

വത്തിക്കാന്‍ സിറ്റി:ലോകത്തിന്റെ സമാധാനത്തിനും ഐക്യത്തിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത കുട്ടികളുടെ ജപമാല പ്രാര്‍ത്ഥനയില്‍ 140 രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്തത് 840,000 ആളുകള്‍. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഒക്ടോബര്‍ 18 ന് നടന്ന ഈ പ്രാര്‍ത്ഥനയില്‍ ഇന്ത്യയില്‍ നി്ന്ന് 36,584 പേരാണ് പങ്കെടുത്തത്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സഥാനത്താണ് ഇന്ത്യ.

പോളണ്ടാണ് ഒന്നാം സ്ഥാനത്ത്. 246,823 പേരാണ് ഇവിടെ പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്. സ്ലോവാക്യ, ഫിലിപ്പൈന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയവയാണ് യഥാക്രമം 2,3,4 സ്ഥാനക്കാര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.