ഇന്ന് ജപമാല രാജ്ഞിയുടെ തിരുനാള്‍

ഇന്ന് ഒക്ടോബര്‍ ഏഴ്. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം. നിരന്തരമായി ജപമാല അര്‍പ്പിച്ചതിന്റെ ഫലമായിട്ടാണ് തുര്‍ക്കികളുമായുണ്ടായ ലെപ്പാന്റോ യുദ്ധത്തില്‍ വിജയം ഉണ്ടായതെന്ന വിശ്വാസമാണ് പിയൂസ് അഞ്ചാമന്‍ മാര്‍പാപ്പയെ ഒക്ടോബര്‍ ഏഴിനെ ജപമാലരാജ്ഞിയുടെ തിരുനാള്‍ ആയി പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്.

ദൈവമാതാവ് ക്രിസ്ത്യാനികളുടെസഹായം എന്ന് ഈ വിജയത്തിന്റെ അനുസ്മരണമായി പ്രാര്‍ത്ഥനകളും പില്ക്കാലത്ത് രൂപപ്പെട്ടു. ഇന്നും നമ്മള്‍ പ്രാര്‍ത്ഥിച്ചു പോരുന്ന പരിശുദ്ധ ജപമാലയുടെ രാജ്ഞീ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന പ്രാര്‍ത്ഥന രചിച്ചത് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു.

പരിശുദ്ധ ജപമാലയുടെ രാജ്ഞീ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേയെന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. പരിശുദ്ധ ജപമാല കൈയിലെടുത്ത് നമുക്ക് കൂടുതല്‍ മരിയഭക്തരാകാം. മരിയന്‍ പത്രത്തിന്‍റെ എല്ലാമാന്യവായനക്കാര്‍ക്കും ജപമാല രാജ്ഞിയുടെ തിരുനാള്‍ മംഗളങ്ങള്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.