ജപമാല പ്രദക്ഷിണത്തിന് നേതൃത്വം നല്കിയ ആളെ സ്ത്രീ മുഖത്തിടിച്ചു

അയര്‍ലണ്ട്: ഐറീഷ് സൊസൈറ്റി ഫോര്‍ ക്രിസ്ത്യന്‍ സിവിലൈസേഷന്‍ സംഘടിപ്പിച്ച ജപമാല റാലിയില്‍ പങ്കെടുത്ത വ്യക്തിയെ ഒരു സ്ത്രീ മുഖത്തിടിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കുക്ക്‌സ്ടൗണ്‍ കൗണ്ടി ടെറോണിലാണ് സംഭവം. ദൈവത്തിന് എതിരെ ചെയ്തുപോയ പാപങ്ങള്‍ക്ക് പൊറുതി അപേക്ഷിച്ചുകൊണ്ട് സമാധാനപരമായി നടത്തിയ ജപമാല റാലിക്കിടയിലാണ് ഈ അനിഷ്ടസംഭവമുണ്ടായത്.

റോസറി റാലി ഓര്‍ഗനൈസറായ ഗെറിക്കാണ് മര്‍ദ്ദനമേറ്റത്. റാലിനടന്നുകൊണ്ടിരിക്കവെ ഒരു സ്ത്രീ മുന്നോട്ട് വന്ന് അദ്ദേഹത്തിന്റെ മുഖത്തിടിക്കുകയായിരുന്നു. പോലീസ് പിന്നീട് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.