ജപമാല മാസാചരണം യഥാര്‍ത്ഥത്തില്‍ കൃതജ്ഞതാ അര്‍പ്പണമാണോ?

ആണെന്ന് നമുക്ക് ഉറപ്പായും മനസ്സിലാക്കാവുന്നതാണ്. കാരണം തുര്‍ക്കികളുടെ ആക്രമണങ്ങളെ തടയാന്‍ അന്ന് ക്രിസ്ത്യന്‍ പടയാളികള്‍ക്ക് സാധിച്ചത് ജപമാലയുടെ ശക്തിയാലായിരുന്നു. 1571 ലെയും 1716 ലെയും കാര്യമാണ് പറയുന്നത്. അന്ന് നേടിയ വിജയത്തിന് നന്ദി പറയാന്‍ വേണ്ടിയായിരുന്നു വിശു്ദ്ധ അഞ്ചാം പീയുസ് മാര്ഡപാപ്പ ജപമാല രാജ്ഞിയുടെ ദിനമായി ഒക്ടോബര്‍ ഏഴിനെ പ്രഖ്യാപിച്ചതും പിന്നീട് ഒക്ടോബര്‍ ജപമാല മാസമായി മാറിയതും.

ഇതിലൂടെ വ്യക്തമാക്കാന്‍ സഭ ഉദ്ദേശിക്കുന്നത്, പരിശുദ്ധ മറിയം സഭയുടെ സംരക്ഷകയാണ് എന്നാണ്. എല്ലാവിധ പ്രശ്‌നങ്ങളെയും അമ്മയോട് കൂട്ടുചേര്‍ന്ന് നിര്‍വീര്യമാക്കിയതിന്റെ ചരിത്രം സഭയ്ക്കുണ്ട്. അതുകൊണ്ട് കത്തോലിക്കാസഭ മുഴുവനും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ വ്യക്തമാക്കുന്നത് അമ്മയുടെ സംരക്ഷണത്തിനായി സഭയെ ഏല്പിക്കുന്നുവെന്നും അമ്മയുടെ മാധ്യസ്ഥശക്തി നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നുമാണ്. ജപമാല എന്ന പദം rosarium എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് രൂപപ്പെട്ടിരിക്കുന്നത്. റോസപ്പൂക്കളുടെ കിരീടമെന്നോ റോസപ്പൂക്കളുടെ പൂമാലയെന്നോ അതിന് അര്‍ത്ഥം പറയാം.

നമുക്ക് ഈ മാസത്തില്‍ മാതാവിന് റോസപ്പൂക്കളുടെ കിരീടം നല്കാം. അവളെ നമുക്ക് കൂടുതലായി സ്‌നേഹിക്കാം. അമ്മേ എന്റെ മാതാവേ എന്ന് ഹൃദയത്തില്‍ നിന്ന് വിളിക്കാം. അമ്മ വഴിയായി നമുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.