പൊട്ടിയ ജപമാലയില്‍ കോര്‍ത്തിട്ട ജീവന്റെ സ്പന്ദനം


അന്നാണ് ഞാന്‍ ആദ്യമായി ആ സഹോദരന്റെകൈകളില്‍ചേര്‍ത്തുപിടിച്ചിരുന്ന ജപമാല ശ്രദ്ധിച്ചത്, ക്ലാസ്സില്‍ ഇരിക്കുമ്പോഴൊക്കെ അവന്‍ ആ ജപമാല കൈയ്യില്‍സുക്ഷിക്കും. പിന്നെ ക്ലാസ്സ്‌കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റിനുള്ളില്‍…

ഒരുപാട് നാളുകളായിഅത്കണ്ടുതുടങ്ങിയപ്പോള്‍ ഞാന്‍ വെറുതെ അവനോട്‌ചോദിച്ചു. ‘എന്നും ജപമാല ചൊല്ലാറുണ്ടോ…?’ഒരുചെറുപുഞ്ചിരിയോടെ അവന്‍ തലയാട്ടി.
പിന്നെ ഞാന്‍ അവന്റെ കൈകളില്‍ നിന്ന് ആ ജപമാല വാങ്ങി. സന്ദേഹപൂര്‍വ്വം ഞാന്‍ ചോദിച്ചു-

‘അയ്യോ.. ഈ ജപമാല പൊട്ടിയതാണല്ലോ..ഇത്‌കൊണ്ട് നീ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്, നിനക്ക് പുതിയഒരു ജപമാല വാങ്ങിക്കൂടെ..?’

പകുതിമുറിഞ്ഞ സ്വരത്തില്‍എന്തൊക്കെയോ ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ അവന്‍ മറുപടി നല്‍കി. ‘ഇത്എന്റെ അമ്മ നല്‍കിയ ജപമാലയാണ്, അമ്മയുടെ ശ്വാസംഇതിലുണ്ട്.’

പിന്നെ എനിക്ക് ഒന്നും അവനോട് ചോദിക്കുവാന്‍ കഴിഞ്ഞില്ല.അവന്റെകണ്ണുകളില്‍ദു:ഖത്തിന്റെ നിഴലാട്ടം പ്രകടമായിരുന്നു.

കുറച്ചുനാള്‍കഴിഞ്ഞപ്പോഴാണ്അറിഞ്ഞത് ഈ അടുത്തകാലത്താണ് അവന് അവന്റെ അമ്മയെ നഷ്ടമായതെന്ന്. ക്യാന്‍സര്‍ രോഗമായിരുന്നു. മരണക്കിടക്കയില്‍വെച്ച് അമ്മ അവന് നല്‍കിയഅവസാന സമ്മാനമായിരുന്നു ആ ജപമാല.

ഒരുആയുസ്സ് മുഴുവന്‍ പ്രാര്‍ത്ഥനജപങ്ങള്‍ കൊണ്ട് നിറഞ്ഞ ആ പൊട്ടിയ ജപമാല. അത്‌കൈകളില്‍ പിടിക്കുമ്പോഴൊക്കെ അവന് അവന്റെ അമ്മയെ സ്പര്‍ശിക്കുന്നതുപോലെ തോന്നാറുണ്ട്. പോക്കറ്റില്‍ഹൃദയത്തോട്അത്‌ചേര്‍ന്നുകിടക്കുമ്പോള്‍ അമ്മയുടെ ജിവന്റെ തുടിപ്പ്അവന്റെ ഹൃദയത്തെ തഴുകാറുണ്ട്.
അതു ത്തന്നെയാണ്അവന്റെ പ്രാര്‍ത്ഥനാ ജപങ്ങളും, അമ്മ ചൊല്ലിയ പ്രാര്‍ത്ഥനാ ജപങ്ങളുടെജീവന്റെതുടപ്പ് ആ പൊട്ടിയ ജപമാലയില്‍ അവന് അനു’വവേദ്യമായിരുന്നു.

പലപ്പോഴും ജപമാലമണികള്‍ചില ഓര്‍മ്മപ്പെടുത്തലുകളുടെ അടയാളമാണെന്ന്‌തോന്നാറുണ്ട്. ജപമാലമണികള്‍എവിടെ നിന്ന്‌വന്നുഎന്നതിനുള്ള ഉത്തരംവേദ’ാഗങ്ങളില്‍കാണുക പ്രയാസമാണ്.

പരി. അമ്മ കാല്‍വരി വഴിയില്‍ മകന്റെ കുരിശിനോട്‌ ചേര്‍ന്ന്‌നടക്കുന്നുണ്ട്.വഴിയില്‍ മകന്റെശരീരത്തില്‍ നിന്ന്ഇറ്റിറ്റു വീണരക്തത്തുള്ളികള്‍ അമ്മ തന്റെ തുണികൊണ്ട്ഒപ്പിഎടുക്കുന്നു. മകന്റെ രക്തതുള്ളികള്‍ ഒപ്പിഎടുത്ത തുണി ഹൃദയത്തോട്‌ചേര്‍ത്തുപിടിച്ച് അമ്മ നിര്‍മ്മിച്ച മണികളാണ് ജപമാലയായിമാറിയതെന്ന് പാരമ്പര്യം പറഞ്ഞുവെയ്ക്കുമ്പോള്‍ ചില ഓര്‍മ്മപ്പെടുത്തലുകളിലേക്ക് അത്‌വിരല്‍ചൂണ്ടുന്നു.

സഹനങ്ങളില്‍ പങ്കുചേര്‍ന്ന ഒരു അമ്മ മനസ്സിന്റെ ബലം, രക്തതുള്ളികള്‍ ജീവന്റെ തുടിപ്പായി മാറിയഒരു പുതിയ നിയമദര്‍ശനം, സഹനങ്ങളില്‍ചിലരൊക്കെ കുരിശിന് പിന്നാലെ ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍..

അതെ ജപമാലമണികള്‍എറ്റവും നല്ല ധ്യാന വിഷയമാണ്.
കുരിശിനോട്‌ചേര്‍ന്നു നിന്ന അമ്മയുടെ മിഴികളിലേക്ക് നോക്കികഠിനവേദനകള്‍ക്ക് മദ്ധ്യേ അവന്‍ പറയാന്‍ വെമ്പല്‍ കൊണ്ടത് പങ്കുവെയ്ക്കലിന്റെസുവിശേഷമായിരുന്നു. കുരിശിന്റെവഴിയില്‍ തന്റെ പാദങ്ങള്‍ക്ക്ശക്തി പകര്‍ന്ന അമ്മയെ അവന്‍ നമ്മുക്ക് എല്ലാവര്‍ക്കുമായി നല്‍കുന്നുണ്ട്. പാദങ്ങള്‍ ഇടറുമ്പോഴൊക്കെ ശക്തിലഭിക്കുവാന്‍ അമ്മ കുരിശിന്റെ വഴിയില്‍ ഒപ്പിയെടുത്ത ജപമാല മണികള്‍ കൈകളില്‍ചേര്‍ത്തുപിടിച്ചാല്‍മതി. അത്ഹൃദയത്തോട്‌ചേര്‍ത്തുവെച്ചാല്‍മതി, അവിടെജീവന്റെതുടിപ്പ് നമ്മുക്ക് അനു’വവേദ്യമാകും.

പത്താപീയൂസ് പിതാവ് മാര്‍പാപ്പയായിഅഭിഷക്തനായതിന് ശേഷം രോഗശയയ്യില്‍കിടക്കുന്ന തന്റെ അമ്മയുടെ അടുക്കലേക്ക് പോയി. വാത്സല്യപൂര്‍വ്വം അമ്മയോട് കുശലങ്ങള്‍ പറഞ്ഞു, തന്റെമുദ്ര മോതിരം അമ്മയെ കാണിച്ചു. ഉടനെ അമ്മ തന്റെവിരലില്‍അണിഞ്ഞ വിവാഹമോതിരം പാപ്പായെകാണിച്ചു. എന്നിട്ട് പറഞ്ഞു. ‘ഞാന്‍ ഇത്അണിഞ്ഞതുകൊണ്ടാണ്ഇന്ന് നീ എന്റെ മുമ്പില്‍ നില്‍ക്കുന്നത്’.
അമ്മ നല്‍കിയ ജീവനോളംവരുന്ന സമ്മാനത്തെക്കാള്‍ വെലുത്‌ വെറെഒന്നില്ല.

അത്‌കൊണ്ടുതന്നെയാവാം ആ പൊട്ടിയ ജപമാലയിലും അവന്‍ അമ്മയെ കാണുന്നത്, അതുകൊണ്ടുതന്നെയാവാം സഹനങ്ങള്‍ക്ക് മദ്ധ്യേ ജപമാലമണികള്‍എപ്പോഴും എനിക്ക്‌നിനക്കും ആശ്വാസം ഏകുന്നതും…
ലിബിന്‍ജോ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.